വൈക്കം: സ്ത്രീകൾക്ക് വരുമാന വർധനവിനായി വൈക്കം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ കുടനിർമാണ പരിശീലനം ആരംഭിച്ചു.
സൗജന്യമായി മൂന്നു ദിവസത്തെ പരിശീലനമാണ് നൽകുന്നത്. വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടി റോട്ടറി ക്ലബ് പ്രസിഡന്റ് നിമ്മി ജയിംസ് ഉദ്ഘാടനം ചെയ്തു. റോട്ടറിഹാളിൽ നടന്ന യോഗത്തിൽ സഹൃദയവേദി പ്രസിഡന്റ് അഡ്വ. എം.എസ്. കലേഷ് അധ്യക്ഷത വഹിച്ചു.